തിരുവനന്തപുരത്ത് എക്സൈസ് സംഘം 20. 1 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
സ്റ്റേറ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാനും സംഘത്തിൽ ചേർന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, കെ വി വിനോദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി എസ് മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, എൻ പി കൃഷ്ണകുമാർ, ഷൈൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, ശരത്ത്, ദീപു, എം എം അരുൺകുമാർ, ബസന്ത്കുമാർ, രജിത്ത് ആർ നായർ, കെ മുഹമ്മദ് അലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
Also Read :
തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി Read more
തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുപ്പിന് ശേഷം സർപ്രൈസ് മേയറെ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ. Read more
തിരുവനന്തപുരം വിതുരയിൽ വീണ്ടും കാട്ടാനയിറങ്ങി. രണ്ടാഴ്ച മുൻപ് മണലി മേഖലയിൽ ഇറങ്ങിയ ആനയെ Read more
തിരുവനന്തപുരം മ്യൂസിയത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കോർപ്പറേഷൻ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം Read more
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധു, Read more
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനെത്തിയവരെയാണ് നായ Read more
തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് Read more
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. Read more
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. Read more
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമാകുന്നു. കരിക്കകം Read more











