പതിനഞ്ചാമത് മില്ലിപോൾ ഖത്തർ പ്രദർശനം നാളെ ആരംഭിക്കും

Anjana

Milipol Qatar Exhibition

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആഗോള സുരക്ഷാ പ്രദർശനമായ പതിനഞ്ചാമത് മില്ലിപോൾ ഖത്തർ, ഒക്ടോബർ 29 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ പ്രദർശനത്തിൽ 250-ലധികം കമ്പനികളും 350 ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കും. ‘സാങ്കേതിക വിദ്യ സുരക്ഷാ സേവനത്തിൽ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് അൽ താനി പ്രദർശനത്തെക്കുറിച്ച് വിശദീകരിച്ചു. ആറ് പ്രധാന അന്താരാഷ്ട്ര പവലിയനുകൾക്കൊപ്പം ആഭ്യന്തര സുരക്ഷയിൽ വൈദഗ്ധ്യമുള്ള 250-ലധികം അന്താരാഷ്ട്ര, ദേശീയ കമ്പനികൾ പങ്കെടുക്കുന്ന ഈ ആഗോള ഇവന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും ഖത്തർ ദേശീയ ദർശനം 2030-നൊപ്പം രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകമെമ്പാടുമുള്ള മുതിർന്ന സുരക്ഷാ നേതാക്കൾ, വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, സൗഹൃദ-സഖ്യ രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര മന്ത്രിമാർ എന്നിവർ പ്രദർശനത്തിൽ പങ്കെടുക്കും. സൈബർ സുരക്ഷ, സിവിൽ ഡിഫൻസ്, എയർപോർട്ട്, ബോർഡർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. ഒക്ടോബർ 29, 30 തീയതികളിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ ഇന്റേണൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി’ എന്ന വിഷയത്തിൽ പ്രത്യേക അന്താരാഷ്ട്ര സമ്മേളനവും നടക്കും.

Story Highlights: 15th Milipol Qatar exhibition on internal security to begin in Doha on October 29

Leave a Comment