വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തി

Anjana

Priyanka Gandhi Wayanad campaign

പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവിൽ വിമാനമിറങ്ងിയ പ്രിയങ്ക, ഹെലികോപ്റ്ററിൽ നീലഗിരി കോളജ് ഗ്രൗണ്ടിലെത്തി. തുടർന്ന് റോഡ് മാർഗം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോയി.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും ഉച്ചയ്ക്ക് 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതുയോഗങ്ങളിൽ സംസാരിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കും. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പ്രവർത്തകരും പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിലെത്തുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. നവംബർ 13 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്കയ്‌ക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയാണ് മത്സരിക്കുന്നത്. വയനാട്ടിലും റായ്‌വേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ തുടർന്നാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Story Highlights: Priyanka Gandhi arrives in Wayanad for by-election campaign, to visit 7 constituencies in 2 days

Leave a Comment