സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി; പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധം

നിവ ലേഖകൻ

guest worker justice brother death Thiruvananthapuram

തിരുവനന്തപുരം പേട്ട പൊലീസിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി മൂന്നുമാസം പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി. അസം സ്വദേശിയായ അനാറുൽ ഇസ്ലാമിന്റെ കരഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. സഹോദരൻ ആലം അലിയെ കൊലപ്പെടുത്തിയതാണെന്ന് അനാറുൽ ഇസ്ലാം ട്വന്റി ഫോറിനോട് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചുവേളി റെയില്വേ സ്റ്റേഷനു സമീപം ആലം അലി ട്രെയിനിടിച്ചു മരിച്ചതാണെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. എന്നാൽ സഹോദരൻ ജോലിചെയ്തിരുന്ന സ്ഥലത്തെ കടയുടമ മർദ്ധിച്ചതായും മരിക്കുന്നതിന് തൊട്ട് മുൻപ് തന്നോട് ഫോണിൽ സംസാരിച്ച് റെയിൽവെ സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു പോയ സഹോദരൻ എങ്ങനെ ട്രെയിൻ തട്ടി മരിക്കുമെന്നുമാണ് അനാറുലിന്റെ ചോദ്യം. സഹോദരനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ചില ശബ്ദങ്ങൾ കേട്ടെന്നും പിന്നീട് താൻ അറിയുന്നത് സഹോദരന്റെ മരണവാർത്തയാണെന്നും അനാറുൽ ഇസ്ലാം വ്യക്തമാക്കി.

കടയിൽ ഷവർമ എക്സ്പെർട്ടായി ജോലിചെയ്തിരുന്ന ആലം അലിയോട് കടയുടമ ടേബിൾ കൂടി വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിഷേധിച്ച ആലമിനെ കടയുടമ മർദിക്കുകയായിരുന്നു. മരിക്കും മുൻപ് ആലം അലി ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നിസംഗ സമീപനമാണ് സ്വീകരിച്ചത്.

  എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം; കൊച്ചിയിൽ വാർത്താസമ്മേളനം

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ രേഖകളും പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് സഹോദരന്റെ ആവശ്യം. മൂന്നുമാസം മുൻപ് കൊച്ചുവേളിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലം അലിയുടെ മരണത്തെക്കുറിച്ച് പൊലീസ് എടുത്ത എഫ്ഐആറിൽ ട്രെയിൻ തട്ടി മരിച്ചെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Guest worker seeks justice for brother’s death, alleges police negligence in Thiruvananthapuram

Related Posts
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം: പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Kalpetta police station death

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുൽ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

  വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മൂന്നര ലക്ഷം Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ Read more

സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Auto-rickshaw accident

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ Read more

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
MDMA Thiruvananthapuram

തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് ഒളിവിൽ
IB officer suicide

ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് Read more

Leave a Comment