പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികം: ദോഹയിൽ ‘സർവീസ് കാർണിവൽ’ നടക്കും

Anjana

Pravasi Welfare Service Carnival

പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘സർവീസ് കാർണിവൽ’ 2024 നവംബർ 29 ന് ദോഹയിൽ നടക്കും. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ഈ പരിപാടിയുടെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമിൽ നടന്നു. പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡണ്ട് റഷീദലിയും റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈനും ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് ചർച്ചചെയ്യുന്ന ഈ കാർണിവൽ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. പരമ്പരാഗത ആഘോഷ രീതികളിൽ നിന്ന് വ്യത്യസ്തമായി, പ്രവാസം സാർത്ഥകമാക്കാനുള്ള വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കാനും ഈ പരിപാടി സഹായകമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ പ്രധാന സവിശേഷത. കാർണിവൽ ജനറൽ കൺവീനർ മജീദ് അലിയും കോഡിനേറ്റർ ലത കൃഷ്ണയും പരിപാടികൾ വിശദീകരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് നജ്ല നജീബ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ് ചിറക്കൽ, റഹീം വേങ്ങേരി, റബീഅ് സമാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Pravasi Welfare’s 10th anniversary celebration includes ‘Service Carnival’ in Doha, offering various services and discussions on key areas for expatriates.

Leave a Comment