തൃശൂർ പൂരം കലക്കൽ: പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു

Anjana

Thrissur Pooram controversy

തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ തൃശൂർ ടൗൺ പോലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോ​ഗിച്ചത്.

തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലായി. പൂരം കലങ്ങിയത് തന്നെയെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുകയാണ് സിപിഐ. പൂരം കലക്കാൻ ശ്രമിച്ചെന്നും എന്നാൽ കലങ്ങിയില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമർശം തിരുവമ്പാടി ദേവസ്വം പൂർണമായും തള്ളി. എന്നാൽ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടെന്നായിരുന്നു പാറമേക്കാവിന്റെ പ്രതികരണം.

Story Highlights: Thrissur Town Police registers case in Thrissur Pooram controversy based on special investigation team’s complaint

Leave a Comment