മുദ്ര വായ്പാ പദ്ധതി: തരുണ്‍ പ്ലസ് വിഭാഗത്തിലെ പരിധി 20 ലക്ഷമായി ഉയർത്തി

Anjana

Mudra loan scheme

കേന്ദ്ര സർക്കാർ മുദ്ര വായ്പാ പദ്ധതിയിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗത്തിലെ വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി ധനമന്ത്രാലയം ഉത്തരവിറക്കി. ജൂലൈയിലെ ബജറ്റവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. മുൻ വായ്പകൾ കൃത്യമായി തിരിച്ചടച്ച, തരുണ്‍ വിഭാഗത്തിൽ വരുന്ന സംരംഭകർക്കാണ് കൂടിയ തുക വായ്പ നൽകുന്നത്. സംരംഭകർക്ക് ബിസിനസ് വികസനത്തിനായി ഈ തുക ഉപയോഗിക്കാം.

2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോർപറേറ്റിതര-കൃഷിയിതര സൂക്ഷ്മസംരംഭകർക്കാണ് വായ്പ ലഭിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് വായ്പ നൽകുന്നത്. 50,000 രൂപ വരെ ശിശു വിഭാഗത്തിലും 50,000 മുതൽ 5 ലക്ഷം വരെ കിഷോർ വിഭാഗത്തിലും 10 ലക്ഷം രൂപ തരുണ്‍ വിഭാഗത്തിലും ലഭിക്കുന്നതാണ് നിലവിലെ രീതി. ഇപ്പോൾ തരുണ്‍ വിഭാഗത്തിലെ പരിധിയാണ് 20 ലക്ഷമായി ഉയർത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ 66.8 മില്യൺ വായ്പകളിലൂടെ 5.4 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. തുടക്കം മുതൽ 2024 ജൂൺ വരെ 29.79 ലക്ഷം കോടി രൂപയുടെ 487.8 മില്യൺ വായ്പകൾ നൽകി. 2024 വർഷത്തിൽ മുദ്ര ലോണുകളിലെ നിഷ്ക്രിയാസ്തി 3.4 ശതമാനമായി കുറഞ്ഞു. ഈ പദ്ധതി സംരംഭകർക്ക് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Centre doubles Mudra loan ceiling to Rs 20 lakh for entrepreneurs under ‘Tarun Plus’ category

Leave a Comment