പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് വി ഡി സതീശൻ

Anjana

Thrissur Pooram investigation sabotage

പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ലെന്നും മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും സതീശൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഐഎം ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. അവസരവാദ രാഷ്ട്രീയമാണ് സിപിഐഎം സ്ഥിരമായി പയറ്റുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് കിട്ടില്ലെന്ന് മനസ്സിലായപ്പോൾ നയം മാറ്റുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഐഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‌ലാമി നല്ലവരായിരുന്നുവെന്നും വോട്ട് കിട്ടില്ലെന്നായപ്പോൾ അവർ കുഴപ്പക്കാരായെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂരം കലങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സതീശൻ ചോദിച്ചു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ പൂരം കലങ്ങിയെന്ന് പറഞ്ഞതായും എം.ആർ അജിത്കുമാറാണ് അതിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കാനാവില്ലെന്നും സതീശൻ ആരോപിച്ചു.

Story Highlights: Opposition leader V D Satheesan accuses Kerala CM of attempting to sabotage Thrissur Pooram investigation

Leave a Comment