കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാളെ നാട്ടിലെത്തും

നിവ ലേഖകൻ

Malayali youths Cambodia job fraud

കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് ഈ തട്ടിപ്പിന് ഇരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് പേരടങ്ങിയ മലയാളി സംഘമാണ് ജോലി വാഗ്ദാനം ചെയ്ത് ഇവരെ കംബോഡിയയിലേക്ക് എത്തിച്ചത്. തട്ടിപ്പ് സംഘത്തിന്റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന.

വടകര മണിയൂർ, മലപ്പുറം എടപ്പാൾ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് വഞ്ചിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്റിലേക്ക് കൊണ്ടുപോയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു.

തുടർന്ന് ഇവരെ കംബോഡിയയിലേക്ക് മാറ്റാൻ ശ്രമിച്ചു. യാത്രാ മധ്യേ ടാക്സി ഡ്രൈവർ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോഴും സംഘത്തിന്റെ വലയിൽ കുടുങ്ങികിടക്കുകയാണെന്ന് രക്ഷപ്പെട്ട യുവാക്കൾ പറയുന്നു. ഓരോ വ്യക്തികളിൽ നിന്നും വിസയ്ക്കായി ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇവർക്ക് ജോലി വാഗ്ദാനം നടത്തിയത്.

Story Highlights: Seven young men from Kerala trapped in Cambodia due to online job fraud to be brought back home tomorrow.

Related Posts
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; രണ്ട് പേർക്കെതിരെ കേസ്
Kerala job fraud

സംസ്ഥാനത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വലിയ തട്ടിപ്പ്. വ്യാജ വിസ നൽകി Read more

ലിങ്ക്ഡ്ഇൻ വഴി ജോലി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ
LinkedIn job scam

ലിങ്ക്ഡ്ഇൻ വഴി വ്യാജ തൊഴിൽ വാഗ്ദാനം നൽകി യുവതിക്ക് മൂന്ന് ലക്ഷത്തിലധികം രൂപ Read more

തായ്ലൻഡും കംബോഡിയയും വെടിനിർത്തലിന് സമ്മതിച്ചു
Thailand Cambodia conflict

അതിർത്തി തർക്കത്തെ തുടർന്ന് തായ്ലൻഡും കംബോഡിയയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് വിരാമമായി. ഇരു Read more

തായ്ലൻഡ് – കംബോഡിയ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെടുക്കുന്നു
Ceasefire Talks

തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വെടിനിർത്തൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. Read more

തായ്ലൻഡുമായി വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ
Cambodia Thailand conflict

തായ്ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് കംബോഡിയ ആഹ്വാനം ചെയ്തു. തർക്കത്തിന് സമാധാനപരമായ പരിഹാരം Read more

തായ്ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ
Thailand Cambodia conflict

യൂറോപ്യൻ യൂണിയൻ തായ്ലൻഡ്-കംബോഡിയ സംഘർഷത്തിൽ ആശങ്ക അറിയിച്ചു. അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘർഷം Read more

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ സംസ്കാരം ദുബായിൽ

ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം Read more

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം; അനിശ്ചിതത്വം തുടരുന്നു
Sharjah suicide case

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം Read more

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിഷപ്പ് അറസ്റ്റിൽ
job fraud

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിഷപ്പ് Read more

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ
job fraud kerala

മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തിയ ഒരാൾ ഒറ്റപ്പാലത്ത് അറസ്റ്റിലായി. കോതകുറിശ്ശി Read more

Leave a Comment