എഡിഎം ബാബു കേസ്: പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ്; ടിവി പ്രശാന്തന് സസ്പെൻഷൻ

Anjana

PP Divya arrest ADM Babu case

എ ഡി എം ബാബുവിന്റെ ആത്മഹത്യാ കേസില്‍ പി പി ദിവ്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ശ്രദ്ധേയമാണ്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതി ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. ഒളിവില്‍ കഴിയുന്ന പി പി ദിവ്യ കീഴടങ്ങേണ്ടതില്ലെന്ന നിലപാടിലാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. ദിവ്യക്കെതിരായ സംഘടനാ നടപടിയും വൈകുമെന്നാണ് സൂചന. കണ്ണൂര്‍ നേതൃത്വം എടുക്കത്തിലുള്ള നടപടി വേണ്ടെന്ന നിലപാടിലാണ്. അതേസമയം, എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പ്രശാന്തന്‍ അവധിക്കുശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ നടപടി. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസ്സില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില്‍ പറയുന്നു. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്‌പെന്‍ഷന്‍.

Story Highlights: Police protect PP Divya in ADM Babu suicide case, no arrest after 11 days

Leave a Comment