ജർമ്മനിയിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസ എണ്ണം 90,000 ആയി ഉയർത്തി

നിവ ലേഖകൻ

Germany visa quota Indian professionals

ജർമ്മനിയിൽ തൊഴിലവസരം തേടുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സന്തോഷ വാർത്ത. വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ-പസഫിക് കോൺഫറൻസിലാണ് ഈ തീരുമാനം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. ജർമ്മനിയിലെ അനധികൃത കുടിയേറ്റം തടഞ്ഞ് വിദഗ്ദ്ധരായ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി.

ഇന്ത്യയെ പോലെ തന്നെ ജർമ്മനിയുടെയും വളർച്ചയ്ക്ക് ഈ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ, സാമ്പത്തികം, വാണിജ്യം, ഗവേഷണം, ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്.

 

2021-ൽ അധികാരമേറ്റതിന് ശേഷം ചാൻസലർ ഒലാഫ് ഷോൾസിൻ്റെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും ജർമ്മൻ ചാൻസലർ എടുത്ത് പറഞ്ഞു. ഇന്ത്യയുടെ പ്രൊഫഷണൽസിനും വിദഗ്ധർക്കും ജർമ്മനിയിൽ ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Germany increases visa quota for Indian professionals from 20,000 to 90,000

Related Posts
എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

  എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

Leave a Comment