കരച്ചിൽ ഒരാളുടെയും ദൗർബല്യമല്ലെന്ന് പറയുകയാണ് ഗായിക അഞ്ജു ജോസഫ്. തന്റെ ജീവിതത്തിലെ ദുരനുഭവങ്ങളും മാനസികമായി തകർന്ന നിമിഷങ്ങളും അടങ്ങിയ ഒരു വീഡിയോ റീലാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കരയുന്ന നിമിഷങ്ങൾ ചേർത്തുവെച്ച ഈ വീഡിയോയ്ക്ക് ‘കരച്ചിൽ ഒരു ബലഹീനതയല്ല’ എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്.
വികാരങ്ങൾ ഉള്ളിലൊതുക്കി സ്വയം ഉൾവലിഞ്ഞ് ജീവിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് പലതും. കണ്ണുനീർ പൊഴിക്കുന്നത് മോശമാണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ കരച്ചിലിലൂടെ ആശ്വാസം കണ്ടെത്താനാകുമെന്നും, എല്ലാം തകർന്നു നിൽക്കുമ്പോൾ അത് നമ്മെ ഉയർത്തെഴുന്നേൽപ്പിക്കുമെന്നും അഞ്ജു പറയുന്നു.
താൻ ഇപ്പോൾ സന്തോഷവതിയാണെന്നും ഗായിക പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം എല്ലായ്പ്പോഴും സത്യമല്ലെന്നും അവർ ഓർമിപ്പിക്കുന്നു. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. സിനിമാ-സംഗീത രംഗത്തെ നിരവധി പ്രമുഖർ അഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തി. ഇത്തരം അനുഭവങ്ങൾ തങ്ങളും നേരിട്ടിട്ടുണ്ടെന്ന് പലരും കമന്റുകളിലൂടെ പങ്കുവെച്ചു.
View this post on Instagram
Story Highlights: Singer Anju Joseph shares emotional video on Instagram, says crying is not a weakness