കാക് ഖത്തർ സംഘടിപ്പിക്കുന്ന കപ്പ് പെയിന്റിംഗ് മത്സരം നവംബർ 15ന്

Anjana

CAAK Qatar cup painting competition

കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഖത്തറിലെ പ്രവാസി കുട്ടികൾക്കായി “കപ്പ്” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ റയാനിലെ അൽറയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചാണ് മത്സരം നടക്കുക. ജൂനിയർ (5-8 വയസ്സ്), ഇന്റർമീഡിയറ്റ് (8-13 വയസ്സ്) എന്നീ രണ്ട് വിഭാഗങ്ങളിലായി മത്സരം നടത്തപ്പെടും.

ജൂനിയർ വിഭാഗത്തിൽ 2016 നവംബർ 5നും 2019 നവംബർ 5നുമിടയിൽ ജനിച്ചവർക്കും, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ 2011 നവംബർ 5നും 2016 നവംബർ 4നുമിടയിൽ ജനിച്ചവർക്കും പങ്കെടുക്കാം. പേപ്പർ കപ്പുകളിൽ സ്കെച്ച് പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്. ആവശ്യമായ പേപ്പർ കപ്പുകൾ സംഘാടകർ നൽകും. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ www.facebook.com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്. അൽസഹീം ആർട്സ് ഈവൻസിൽ പ്രസിഡണ്ട് അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജ്, ട്രഷറർ ഗഫൂർ കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സുബ്കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റിക്കും രൂപം നൽകി.

Story Highlights: CAAK Qatar organizes cup painting competition for expatriate children in Qatar

Leave a Comment