ഉപതെരഞ്ഞെടുപ്പിന് ശേഷം രാജി വെക്കണം; എ കെ ശശീന്ദ്രന് എന്സിപിയുടെ അന്ത്യശാസനം

നിവ ലേഖകൻ

AK Saseendran resignation

ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് എ കെ ശശീന്ദ്രന് എന്സിപിയുടെ അന്ത്യശാസനം. സംസ്ഥാന അധ്യക്ഷന് പിസി ചാക്കോയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന് രാജി വെയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാര്ട്ടി പറഞ്ഞാല് എപ്പോള് വേണമെങ്കിലും രാജി വെക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. കോഴ വാഗ്ദാനത്തില് പാര്ട്ടി അടിമുടി നീറി നില്ക്കുമ്പോഴും മന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രനെ മാറ്റിയേ മതിയാകു എന്ന നിലപാടിലാണ് എന്സിപിയുടെ സംസ്ഥാന നേതൃത്വം. ഈ മാസം 19 ന് ചേര്ന്ന എന്സിപി സംസ്ഥാന നേതൃ യോഗത്തില് തന്നെ മന്ത്രി സ്ഥാനം ഒഴിയണമെന്ന് പാര്ട്ടി അധ്യക്ഷന് പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴും ആവശ്യം ആവര്ത്തിക്കുകയാണ് പിസി ചാക്കോ. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബര് 13നാണ്. 14ന് തന്നെ രാജി വെക്കണം എന്നാണ് പിസി ചാക്കോയുടെ ആവശ്യം.

  ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി

ശശീന്ദ്രന് രാജിവച്ചാല് എന്സിപിക്ക് പകരം മന്ത്രിയെ ലഭിക്കാന് ഇടയില്ല. കോഴ വാഗ്ദാനം കൂടി പുറത്തായതോടെ എല്ലാ സാധ്യതകളും അടഞ്ഞു. എന്നാല് മുഖ്യമന്ത്രിയിലും മുന്നണി നേതൃത്വത്തിലും സമ്മര്ദ്ദം ചെലുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പാര്ട്ടി മന്ത്രിയെ രാജിവെപ്പിക്കുന്നത്.

മന്ത്രി സ്ഥാനം ഒഴിഞ്ഞാല് ചാക്കോയെ പാര്ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശശീന്ദ്രന് പക്ഷം ആവശ്യപ്പെടും. ആവശ്യം അംഗീകരിക്കുന്നില്ല എങ്കില് എന്സിപി പിളരാനാണ് സാധ്യത.

Story Highlights: NCP demands AK Saseendran’s resignation as minister after by-election

Related Posts
സർവകലാശാല രാഷ്ട്രീയം: വിദ്യാർഥികൾ ഇരകളാകുന്നു; വിമർശനവുമായി വി.ഡി. സതീശൻ
university political disputes

സംസ്ഥാനത്തെ സർവകലാശാല വിഷയങ്ങളിൽ വിദ്യാർഥികൾ ഇരകളാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയപരമായ Read more

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
Saji Cherian controversy

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന Read more

  നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയില്ല; നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
വയനാട്ടിൽ സിപിഐഎം പ്രതിസന്ധി രൂക്ഷം; കണിയാമ്പറ്റയിൽ കൂട്ടരാജി ഭീഷണി
CPM Crisis Wayanad

വയനാട്ടിൽ സിപിഐഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കണിയാമ്പറ്റയിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പാർട്ടി Read more

ജ്യോതി മല്ഹോത്രയുടെ കേരള സന്ദര്ശനം ദേശീയ തലത്തില് ചര്ച്ചയാക്കി ബിജെപി
Jyoti Malhotra Kerala visit

ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തെ ദേശീയ തലത്തിൽ ചർച്ചയാക്കി Read more

സർക്കാർ-ഗവർണർ പോര് ഉന്നതവിദ്യാഭ്യാസരംഗം തകർത്തു; വി.ഡി. സതീശൻ
higher education sector

ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സർവ്വകലാശാലകളെ രാഷ്ട്രീയ Read more

സ്വകാര്യ ആശുപത്രിയാണ് ജീവൻ രക്ഷിച്ചത്; ആരോഗ്യമന്ത്രിക്കെതിരെ ഗൂഢനീക്കമെന്ന് സജി ചെറിയാൻ
Saji Cherian

മന്ത്രി സജി ചെറിയാന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെന്ന് വെളിപ്പെടുത്തൽ. ആരോഗ്യ Read more

  കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം; പലയിടത്തും സംഘർഷം
Veena George Protest

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും Read more

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ചെന്നിത്തല; സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് വിമർശനം
Kerala Health Sector

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളുടെ Read more

ആരോഗ്യമന്ത്രിക്ക് പ്രതിഷേധം പേടിയാണെന്ന് രമേശ് ചെന്നിത്തല
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തലയുടെ വിമർശനം. ആരോഗ്യമേഖലയിലെ വീഴ്ചകൾ കാരണമാണ് മന്ത്രിക്ക് Read more

രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു
R Bindu statement

രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിനാണ് Read more

Leave a Comment