കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു

നിവ ലേഖകൻ

Prosthetics and Orthotics Degree Course Kerala

കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിലാണ് നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബിപിഒ) ആരംഭിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്. ഈ പ്രൊഫഷണൽ ബിരുദത്തിന് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. വിദേശത്തും ഈ കോഴ്സിന് നല്ല അവസരങ്ങളുണ്ട്.

ദേശീയതലത്തിൽ ആർസിഐ അംഗീകാരമുള്ള അറുനൂറ് ബിരുധാരികൾ മാത്രമാണുള്ളത്, കേരളത്തിലാകട്ടെ അറുപതിൽ താഴെ മാത്രം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൽബിഎസിനാണ് കോഴ്സിന്റെ പ്രവേശന ചുമതല. തുടക്കത്തിൽ 20 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്.

  സംഗീതത്തിന്റെ മാസ്മരിക ലോകം തീർത്ത് ഫ്ളവേഴ്സ് മ്യൂസിക്കൽ അവാർഡ്സ് 2025 കോഴിക്കോട്

പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കാണ് യോഗ്യത. പാരാ മെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസിൽ രജിസ്റ്റർ ചെയ്തവർ ഈ കോഴ്സിന് ഓപ്ഷൻ നൽകണമെന്ന് മന്ത്രി അറിയിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെൽത്ത് സയൻസ് സർവ്വകലാശാലക്കാണ്.

പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Kerala introduces first Bachelor’s degree in Prosthetics and Orthotics at NIPMR, offering professional training and job opportunities in medical field.

Related Posts
ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

  മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

  കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Bridge Collapse Kerala

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സംഭവത്തിൽ Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ, രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി Read more

Leave a Comment