പി സരിന്റെ സന്ദർശനത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

നിവ ലേഖകൻ

Shafi Parambil P Sarin Congress memorials

പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്ഥിയായ പി. സരിന് കോണ്ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള് സന്ദര്ശിക്കുന്ന സാഹചര്യത്തില് ഷാഫി പറമ്പില് എം പി പ്രതികരിച്ചു. പശ്ചാത്താപം ഉണ്ടെങ്കില് ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള് കൂടി സരിന് സന്ദര്ശിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. സരിന്റെ മനസ്സിന്റെയുള്ളിൽ ഒരു കോൺഗ്രസുകാരനുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെളളിയാഴ്ച കെ. കരുണാകരന്റെ സ്മൃതിമണ്ഡപവും ശനിയാഴ്ച രാവിലെ പുതുപ്പള്ളിയില് ഉമ്മന് ചാണ്ടിയുടെ ശവകുടീരവും സരിന് സന്ദര്ശിച്ചിരുന്നു. എന്നാല് ഈ സന്ദര്ശനങ്ങള് പാര്ട്ടി തിരുമാനപ്രകാരമല്ലെന്ന് സി. പി.

ഐ. എം നേതൃത്വം പ്രതികരിച്ചു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില് അക്രമികള് ബൈക്ക് തടഞ്ഞു നിര്ത്തി വെട്ടുകയായിരുന്നു.

സിപിഐഎം നേതാവ് എൻ. എൻ. കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും യുഡിഎഫ് യോഗവും ഇന്ന്; അൻവറിനെയും ജാനുവിനെയും മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തീരുമാനം വൈകും

അധിക നാൾ ഇനി ഷുക്കൂറിന് സിപിഐഎമ്മിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങൾക്ക് ഇടയിൽ വിലപ്പോകില്ലെന്നും ഷാഫി പറഞ്ഞു.

Story Highlights: Shafi Parambil criticizes P Sarin for visiting Congress leaders’ memorials

Related Posts
ഹൈക്കോടതിയുടെ പിന്തുണയിൽ വൈഷ്ണ; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗിൽ പ്രതീക്ഷയെന്ന് സ്ഥാനാർത്ഥി
Election Commission hearing

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഹൈക്കോടതിയുടെ പിന്തുണ. വോട്ടർ Read more

എതിരായത് ഗൂഢാലോചന; ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എം. വിനു
Election candidate vm vinu

വി.എം. വിനുവിന്റെ വോട്ട് റദ്ദാക്കിയ സംഭവം രാഷ്ട്രീയ വിവാദമായി പടരുന്നു. സി.പി.ഐ.എം ആണ് Read more

സിപിഐയിൽ നിന്ന് രാജി; ബീനാ മുരളിയെ പുറത്താക്കി
Beena Murali expelled

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്നും പുറത്താക്കി. Read more

  ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു; രൂക്ഷ വിമർശനവുമായി എം.എം. ഹസ്സൻ
സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
Sreenadevi Kunjamma

സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്ന് Read more

ബിഎൽഒ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കെന്ന് വി.ഡി. സതീശൻ; അന്വേഷണം വേണമെന്ന് ആവശ്യം
BLO suicide issue

ബി.എൽ.ഒ.യുടെ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഈ വിഷയത്തിൽ ഗൗരവകരമായ Read more

യൂത്ത് കോൺഗ്രസ്സിന് അർഹമായ പരിഗണന നൽകണം; സിപിഐഎമ്മിന്റെ നീക്കം ജനാധിപത്യവിരുദ്ധം: ഒ ജെ ജനീഷ്
Youth Congress elections

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന Read more

മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

  ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരിയിൽ സ്ഥാനാർത്ഥി
ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുന്നു; ബിഹാർ തിരഞ്ഞെടുപ്പിൽ അട്ടിമറിയെന്ന് എം.വി. ഗോവിന്ദൻ
Bihar election manipulation

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ബിഹാർ Read more

തീവ്ര വോട്ടർ പട്ടിക: എസ്ഐആർ നടപടികളിൽ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ
voter list revision

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗത്തിൽ എസ്ഐആർ നടപടികൾക്കെതിരെ വിമർശനം. Read more

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more

Leave a Comment