പാലക്കാട് ഇടതു സ്ഥാനാർഥി പി സരിൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു

Anjana

P Sarin Oommen Chandy tomb visit

പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയത്തെത്തി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. സരിൻ കല്ലറയിൽ മെഴുകുതിരി കത്തിക്കുകയും വലംവയ്ക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തൊട്ട് വന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

“ഞാൻ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികൾ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്, ആ വഴിയിലെ ശരികൾ ഞാൻ പിന്തുടരും. പോകേണ്ട ഇടങ്ങൾ ഏതാണെന്നത് തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നത്,” എന്ന് സരിൻ പറഞ്ഞു. നേരത്തെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് തൃശൂരിലെത്തി കെ കരുണാകരന്‍റെ സ്മൃതി മണ്ഡപവും സരിൻ സന്ദർശിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് പാർട്ടി വിട്ടത്. പിന്നാലെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയാവുകയായിരുന്നു. വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സരിൻ കൂടിക്കാഴ്ച നടത്തി. സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: LDF candidate P Sarin visits Oommen Chandy’s tomb in Puthuppally during election campaign

Leave a Comment