കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ഭീഷണി പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിച്ചുവരുന്നത്.
എന്നാല്‍, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരന്റെ ഭീഷണി പ്രസംഗം വന്നിരിക്കുന്നത്.
Story Highlights: KPCC President K Sudhakaran threatens rebels in Chevayur Cooperative Bank election speech