പിണറായി വിജയന് സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില് കെട്ടി: വി.ഡി. സതീശന്

നിവ ലേഖകൻ

VD Satheesan Pinarayi Vijayan CPI(M) Sangh Parivar

കേരളത്തിലെ സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില് കെട്ടിയയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്എന്സി ലാവ്ലിന് കേസില് നിന്ന് രക്ഷപെടാനും അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ കേസുകളില് നിന്ന് കേന്ദ്ര ഏജന്സികളുടെ അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി സംഘപരിവാറുമായി നടത്തിയ ഗൂഢാലോചനകളാണ് കേരളത്തിലെ സിപിഐഎമ്മിനെ വല്ലാത്തൊരവസ്ഥയിലേക്കെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമതും അധികാരത്തില് വന്ന ഉടന് തന്നെ ഒന്നാം നമ്പര് കാര് മാറി തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില് വന്ന് കേരളത്തിലെ ആര്എസ്എസ് നേതാക്കളുമായി ചര്ച്ച നടത്തിയത് പിണറായി വിജയനാണെന്നും സതീശന് ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര് അജിത് കുമാറിനെ ആര്എസ്എസ് നേതാക്കളെ കാണാന് ദൂതനായി വിട്ടത് മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന് പറഞ്ഞു.

ബിജെപിയെ തൃശൂരില് ജയിപ്പിക്കാന് വേണ്ടി പൂരം കലക്കാനുള്ള ആസൂത്രണം അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചതും പിണറായി വിജയനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റിയ പാര്ട്ടിയാണ് സിപിഎം, ഇപ്പോള് പഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴ വിവാദത്തിലും സതീശന് പ്രതികരിച്ചു.

  കിരൺ റിജിജു ഒമ്പതിന് മുനമ്പത്ത്

ബിജെപി സഖ്യത്തിലുള്ള ചേരിയിലേക്ക് പോകാന് ആണ് ശ്രമിച്ചതെന്നും ഇത് നേരത്തെ അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്ത് നിലപാട് എടുത്തുവെന്നും അദ്ദേഹം ചോദിച്ചു. ദിവ്യ കേസില് നവീന്റെ കുടുംബത്തിന് ഒപ്പമെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൊക്കസ് ആണ് നവീനെ അപമാനിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എഡിഎം അഴിമതിക്കാരന് എന്ന് തെളിയിക്കുന്ന കത്ത് തയ്യാറാക്കിയത് എകെജി സെന്ററിലാണെന്നും സതീശന് കൂട്ടിച്ചേര്ത്തു.

Story Highlights: VD Satheesan accuses Pinarayi Vijayan of aligning CPI(M) with Sangh Parivar for personal gains

Related Posts
മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

  മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
സിപിഐഎം പാർട്ടി കോൺഗ്രസ്: പ്രമുഖർ മധുരയിൽ
CPI(M) Party Congress

മധുരയിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പ്രകാശ് രാജ്, മാരി സെൽവരാജ്, Read more

കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
Sangh Parivar Catholic Church

വഖഫ് നിയമ ഭേദഗതിക്ക് ശേഷം കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

Leave a Comment