പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി; ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനം

Anjana

Panthirankav domestic violence case

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്തുതീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം.

യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് കോടതി പരിഗണിക്കുന്നതിനിടയിൽ യുവതി മൊഴിമാറ്റി. രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് പരാതി നൽകിയത് എന്നും യുവതി കോടതിയെ അറിയിച്ചു. ഭാര്യയുമായി മറ്റു പ്രശ്നങ്ങളില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും രാഹുലും കോടതിയിൽ സത്യവാങ്മൂലം നൽകി. കോടതി നിർദേശ പ്രകാരം നടത്തിയ കൗൺസിലിങ് റിപ്പോർട്ട്‌ കൂടി പരിഗണിച്ചാണ് കേസ് റദ്ദ് ചെയ്തുള്ള ഹൈക്കോടതി ഉത്തരവ്. യുവതിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ കേസാണ് ജസ്റ്റിസ്‌ എ ബദറുദ്ദീന്റെ ബെഞ്ച് റദ്ദ് ചെയ്തത് എന്നതും ശ്രദ്ധേയം.

Story Highlights: High Court cancels Panthirankav domestic violence case after couple’s reconciliation

Leave a Comment