തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കോഴ ആരോപണം; 50 കോടി വാഗ്ദാനം ചെയ്തെന്ന് പരാതി

Anjana

Thomas K Thomas bribery allegations

തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ ഗുരുതരമായ കോഴ ആരോപണം ഉയർന്നിരിക്കുകയാണ്. എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ഈ പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.

ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. എന്നാൽ ആരോപണം മുഖ്യമന്ത്രിക്ക് മുന്നിൽ കോവൂർ നിഷേധിച്ചു. അതേസമയം, ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാർത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു 24 നോടും പ്രതികരിച്ചു. താൻ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴ ആരോപണം എൻസിപി നേതൃയോഗവും ചർച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്. അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. താൻ ശരത്ത് പാവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തോട് മുഖ്യമന്ത്രി വിമുഖത കാണിക്കുകയായിരുന്നു.

Story Highlights: Thomas K Thomas MLA faces bribery allegations for offering 50 crore each to Antony Raju and Kovoor Kunjumon to join NCP Ajit Pawar faction

Leave a Comment