ഫുഡ് ഡെലിവറി ആപ്പിലൂടെ പൂർവ്വകാമുകിയെ സ്റ്റോക്ക് ചെയ്ത യുവാവ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നിവ ലേഖകൻ

food delivery app stalking

ബെംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരു യുവാവ് തന്റെ പൂർവ്വകാമുകിയെ സ്റ്റോക്ക് ചെയ്തതാണ് സംഭവം. രുപാൽ മധുപ് എന്ന യുവതിയാണ് തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവമാണ് രുപാൽ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി ഏജന്റായിരുന്ന പൂർവകാമുകൻ ആപ്പിലൂടെയാണ് പൂർവകാമുകിയെ പിന്തുടർന്ന് ശല്യം ചെയ്തത്. ആദ്യമൊക്കെ ആപ്പിൽ നിന്നും വന്ന മെസേജുകൾ പെൺകുട്ടി കാര്യമായി എടുത്തില്ല.

എന്നാൽ ഇത് തുടർന്നപ്പോൾ സംഭവം സീരിയസായി. ‘ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്സ് ആണോ’, ‘രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്റെ വീട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്താൽ’, ‘നീ ചെന്നൈയിൽ എന്തുചെയ്യുകയാണ്’ എന്നിങ്ങനെയൊക്കെ നീളുന്നു പൂർവകാമുകന്റെ ‘കെയറിങ്’ സന്ദേശങ്ങൾ. ഇതോടെ പെൺകുട്ടി ആകെ ആശങ്കയിലായി.

താൻ എവിടെയൊക്കെ പോകുന്നു എന്തൊക്കെ കഴിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ അയാൾ അറിയുന്നു എന്നത് പെൺകുട്ടിയെ വല്ലാതെ ഭയപ്പെടുത്തി. ഇതോടെ അവൾ കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. ‘പ്രണയം നിരസിക്കുന്നതിനെ വൈരാഗ്യത്തോടെ കാണുന്നവർക്ക്, സ്നേഹിച്ചിരുന്നവരെ ദ്രോഹിക്കാനിതാ പുതിയൊരു വഴികൂടി, ഇതിനെതിരെ ജാഗ്രത പാലിക്കണം’ എന്ന് പറഞ്ഞാണ് രുപാലി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് നിർണ്ണായക രേഖകൾ കണ്ടെടുത്തു

പ്രണയം അവസാനിപ്പിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവർ നിരവധിയാണ് നമുക്കുമുന്നിൽ. നേരിട്ട് ആക്രമിക്കുന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരാണ് ഏറെയും. ഇത്തരം സംഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നമ്മുടെ മുന്നിലുണ്ട്.

Story Highlights: Ex-boyfriend stalks woman through food delivery app in Bengaluru, raising concerns about digital privacy and safety.

Related Posts
ശബരിമല ശ്രീകോവിലിന്റെ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
Sabarimala shrine door

ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശ്രീറാംപുര അയ്യപ്പ Read more

ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കോളേജ് കാമ്പസിൽ ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
college campus rape

ബെംഗളൂരുവിൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാളെ പോലീസ് Read more

  സുഹൃത്തിന്റെ വീട്ടിൽ 36 പവൻ സ്വർണം കവർന്ന യുവതി പിടിയിൽ
ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം
Auto driver assault

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. ബുക്ക് ചെയ്ത Read more

ബെംഗളൂരു മെട്രോ സ്റ്റേഷന് സെന്റ് മേരീസിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Bengaluru Metro Station Renaming

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി Read more

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 5 പേർ അറസ്റ്റിൽ
Onam Celebration Stabbing

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് Read more

  ഗൂഗിൾ മാപ്പിലെ നിറങ്ങൾ സൂചിപ്പിക്കുന്നത് എന്തൊക്കെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; നാല് പേർക്കെതിരെ കേസ്
Onam clash Bengaluru

ബെംഗളൂരുവിൽ കോളേജ് ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആചാര്യ നഴ്സിങ് കോളേജിലാണ് Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; ഓണാഘോഷത്തിനിടെ തർക്കം, നാലുപേർക്കെതിരെ കേസ്
Bengaluru student stabbed

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് Read more

ആപ്പിൾ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയിൽ സ്റ്റോർ ബെംഗളൂരുവിൽ തുറക്കുന്നു
Apple retail store

ആപ്പിൾ സ്മാർട്ട് ഫോൺ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്ത. രാജ്യത്തെ മൂന്നാമത്തെ റീട്ടെയിൽ Read more

ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ഫോടനം; എട്ട് വയസ്സുകാരൻ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്
Bengaluru gas explosion

ബെംഗളൂരു ചിന്നയൻപാളയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരൻ മരിച്ചു. ഒൻപത് Read more

Leave a Comment