അനധികൃത ഖനന കേസില് കോണ്ഗ്രസ് എംഎല്എ സതീഷ് കൃഷ്ണ സെയില് അറസ്റ്റില്

നിവ ലേഖകൻ

Satish Sail illegal mining case

കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് അനധികൃത ഖനന കേസില് അറസ്റ്റിലായി. സിബിഐ ആണ് എംഎല്എയെ അറസ്റ്റ് ചെയ്തത്. 2010-ല് രജിസ്റ്റര് ചെയ്ത കേസില് അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതാണ് കുറ്റം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എംഎല്എയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഉള്പ്പെടെ നാല് ഖനന കമ്പനികളാണ് അനധികൃതമായി ഇരുമ്പയിര് കടത്തിയത്. ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില് ഉള്പ്പെടെ ആറ് പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എംഎല്എയേയും കൂട്ടുപ്രതികളെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.

കേസില് കോടതി നാളെ വിധി പറയും. ബെലേക്കേരി ഖനന കേസില് സമര്പ്പിച്ച ആറ് കേസുകളിലെ അന്തിമ ശിക്ഷാ വിധിയാണ് നാളെ വരാനിരിക്കുന്നത്. ഫോറസ്റ്റ് കണ്സര്വേറ്റര് മഹേഷ് ബിലേയ്, എംഎല്എ സതീഷ് എന്നിവരുള്പ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സതീഷ് കൃഷ്ണ സെയില് മലയാളികള്ക്ക് സുപരിചിതനാണ്. ഷിരൂരില് മണ്ണിടിച്ചിലില് അകപ്പെട്ട് മരിച്ച ലോറി ഡ്രൈവര് അര്ജുന്റെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്കിയിരുന്നത് സതീഷ് കൃഷ്ണ സെയിലായിരുന്നു. അര്ജുന്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന വേളയില് സതീഷ് കൃഷ്ണ സെയില് ഉള്പ്പെടെയുള്ള സംഘം അര്ജുന്റെ വീട്ടിലെത്തിയിരുന്നു.

  ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ

അനുമതിയില്ലാതെ 11,312 മെട്രിക് ടണ് ഇരുമ്പയിര് എംഎല്എയും കൂട്ടരും കടത്തിയെന്നാണ് കേസ്. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്.

Story Highlights: Karnataka Congress MLA Satish Sail arrested by CBI in illegal iron ore mining and transportation case

Related Posts
കന്നഡ സംസാരിക്കാത്തതിന് എസ്ബിഐ മാനേജരുമായി തർക്കം; പ്രതിഷേധവുമായി കെആർവി
SBI Kannada language row

ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്ക് മാനേജരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കന്നഡ Read more

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
Congress Reorganization

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സജീവ ചർച്ചകളിലേക്ക്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം Read more

  കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
Operation Sindoor delegation

ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ Read more

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു
Congress office attack

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് Read more

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
KPCC reorganization

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, Read more

ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

  ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more

വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
VR Krishnan Ezhuthachan

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ Read more

സണ്ണി ജോസഫും ടീമും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
KPCC president

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പുതിയ ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച Read more

കെ സുധാകരന് നന്ദി പറഞ്ഞ് വി.ഡി. സതീശൻ; കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ്
VD Satheesan

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. സുധാകരന് നന്ദി അറിയിച്ചു. കഴിഞ്ഞ നാല് Read more

Leave a Comment