ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്: ഔദ്യോഗിക ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

Anjana

Invest Kerala Global Summit

ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ’ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഈ സംഗമത്തിന്റെ ലോഗോയില്‍ കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിങ്ങും ഒപ്പം നൂതന വ്യവസായങ്ങള്‍ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തുതന്നെ ഒന്നാമതുള്ള സംസ്ഥാനമായ കേരളം, പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.

ഇതിനായി മികച്ച മുന്നൊരുക്കങ്ങള്‍ സംസ്ഥാനം നടത്തുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ സംരംഭകരുമായി റോഡ് ഷോകള്‍ നടക്കുന്നുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകള്‍ സംഘടിപ്പിക്കും. 12 സെക്ടറല്‍ കോണ്‍ക്ലേവുകളില്‍ അവശേഷിക്കുന്നവയും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിന് മുമ്പായി സംഘടിപ്പിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ് എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സംരംഭങ്ങളെല്ലാം കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ആഗോള തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായകമാകും.

Story Highlights: Kerala to host ‘Invest Kerala Global Summit’ in February 2025, showcasing investment opportunities and technological advancements.

Leave a Comment