എഡിഎം നവീൻ ബാബുവിൻ്റെ മരണം: അന്വേഷണം പുറത്തുള്ള ഏജൻസി നടത്തണമെന്ന് കെകെ രമ

Anjana

ADM Naveen Babu death investigation

കെകെ രമ എംഎൽഎ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ചു. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും, ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഐഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. കെ രമ വിമർശിച്ചു.

എഡിഎമ്മിനെ വാഹനത്തിൽ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞതെന്നും, എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ടെന്നും രമ പറഞ്ഞു. ഈ സുഹൃത്തിൻറെ ഫോൺ കോളുകൾ പരിശോധിച്ചോ എന്ന് അവർ ചോദിച്ചു. ഇത് ആത്മഹത്യയാണ് എന്ന് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണെന്നും അവർ ആരോപിച്ചു. ടിപി കേസടക്കം വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിവ്യയുടെ സംസാരം ഒരു പെട്രോൾ പമ്പിന് എൻഒസി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും, മറ്റെന്തോ ലക്ഷ്യം അവരുടെ സംസാരത്തിലുണ്ടെന്നും കെ കെ രമ അഭിപ്രായപ്പെട്ടു. എന്തോ കാര്യം നവീൻ ബാബുവിൻ്റെ ഇടപെടലിൽ അവർക്ക് സാധിക്കാതെ പോയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. കേരളത്തിലെ പോലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും, പുറത്ത് നിന്നുള്ള ഏജൻസി കേസിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Story Highlights: K K Rema MLA alleges suspicions in ADM Naveen Babu’s death, calls for external agency investigation

Leave a Comment