തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. എയ്റോസ്പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ അപലപിക്കുന്നതായും അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മന്ത്രി പ്രസ്താവിച്ചു.
ആക്രമണം നടത്തിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് തുർക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും ആയുധമേന്തിയ ഭീകരരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
Story Highlights: Terrorist attack in Ankara, Turkey targets aerospace company, multiple casualties reported