വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു; കന്നിയങ്കത്തിന് തയ്യാറായി

Anjana

Priyanka Gandhi Wayanad nomination

വയനാട് ലോക്സഭാ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. കൽപ്പറ്റ നഗരത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്ക് ശേഷം, വരണാധികാരി കൂടിയായ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് മുമ്പിലാണ് പത്രിക നൽകിയത്. വയനാടിനെ പ്രതിനിധീകരിക്കുന്നത് തനിക്കുള്ള ആദരമെന്നും തന്റെ സഹോദരന് പോരാടാൻ ധൈര്യം നൽകിയ നാടാണ് വയനാടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പത്രികാസമർപ്പണത്തിന് ശേഷം, രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി പുത്തുമലയിലെത്തി മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രിയങ്കയും താനും വയനാടിന്റെ പ്രതിനിധികളായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും ഉറപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോണിയാഗാന്ധി, മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാർ, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മകൻ റെയ്ഹാൻ തുടങ്ങിയവരും ഇന്ന് വയനാട്ടിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്കയുടെ നാമനിർദേശപത്രിക സമർപ്പണം വയനാട് മണ്ഡലത്തിൽ വലിയ ജനശ്രദ്ധ നേടി.

Story Highlights: Priyanka Gandhi files nomination for her debut election from Wayanad constituency

Leave a Comment