ഖത്തർ ബോട്ട് ഷോ നവംബർ 6ന് ആരംഭിക്കും; 20,000 സന്ദർശകരെ പ്രതീക്ഷിക്കുന്നു

Anjana

Qatar Boat Show 2023

ഖത്തർ ബോട്ട് ഷോ നവംബർ 6ന് ഓള്‍ഡ് ദോഹ തുറമുഖത്ത് ആരംഭിക്കും. നവംബര്‍ 9 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രദർശനത്തില്‍ പ്രമുഖ മറൈന്‍ കമ്പനികളും ബ്രാന്‍ഡുകളും പങ്കെടുക്കും. പ്രാദേശികമായി ഖത്തറില്‍ നിര്‍മ്മിച്ച ബോട്ടുകളും മറൈന്‍ കപ്പലുകളും ഉള്‍പ്പെടെ 20,000 സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഓള്‍-വാട്ടര്‍ സ്ലോട്ടുകളുടെ 95 ശതമാനവും ഇതിനകം ബുക്ക് ചെയ്തതായി ഓള്‍ഡ് ദോഹ പോര്‍ട്ട് അറിയിച്ചു.

ഓള്‍ഡ് ദോഹ പോർട്ടിലെ ഷോർലൈൻ ഡിസ്‌പ്ലേയിൽ 350-ലധികം മറൈൻ ബ്രാൻഡുകൾ പ്രദർശിപ്പിക്കപ്പെടും. അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമ്മദ് അൽ ലിംഗാവി ട്രേഡിംഗ് എന്നിവയുടെ ഏറ്റവും പുതിയ ലെഷർ ബോട്ടുകളും ഓൺ-ഗ്രൗണ്ട് ബോട്ടുകളും പ്രദർശനത്തിന് മാറ്റ് കൂട്ടും. സൂപ്പര്‍ യാച്ചുകളും ബോട്ടുകളും പ്രദര്‍ശനത്തിനെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാട്ടർ സ്‌പോർട്‌സിനും മത്സ്യബന്ധന ഉപകരണങ്ങൾക്കുമായി 100-ലധികം ബ്രാൻഡുകൾ വാട്ടർസ്‌പോർട്‌സ് ഏരിയയിൽ തത്സമയ പ്രദർശനങ്ങൾ സംഘടിപ്പിക്കും. സ്റ്റാൻഡ്-അപ്പ് പാഡലിംഗ്, കയാക്കിംഗ്, കനോയിംഗ്, ജെറ്റ് സ്കീയിംഗ്, പാഡിൽ ബോർഡിംഗ് തുടങ്ങിയ ആവേശകരമായ വാട്ടർസ്‌പോർട് സാഹസികതകളും ഷോകളും ഉണ്ടാകും. സന്ദർശകർക്ക് ഡൈനാമിക് ഖത്തർ ബോട്ട് ഷോ മത്സരങ്ങൾ, നൃത്ത ജലധാരകൾ, തത്സമയ സംഗീത പ്രകടനങ്ങൾ, കാർ പരേഡ്, കുതിരസവാരി, ഡ്രാഗൺ ബോട്ട് ഷോ, പടക്കങ്ങൾ എന്നിവ കാണാനും അവസരമുണ്ടാകും. ഖത്തർ ഗതാഗത മന്ത്രാലയമാണ് പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ.

Story Highlights: Qatar Boat Show featuring prominent marine companies and brands to begin on November 6 at Old Doha Port

Leave a Comment