കൊല്ലം സിപിഐഎം നേതാവിന്റെ സാമ്പത്തിക തിരിമറി: പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു

നിവ ലേഖകൻ

CPI(M) financial irregularities

കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി വിഷയം ഗൗരവമുള്ളതാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റാനും കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് എം വി ഗോവിന്ദൻ കർശന നിർദേശം നൽകി. സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഏരിയ കമ്മിറ്റിയംഗം വി പി ജയപ്രകാശ് മേനോനെ മാറ്റി പകരം ജില്ലാ കമ്മിറ്റി അംഗം സി.

കെ ബാലചന്ദ്രന് ചുമതല നൽകി. ലേബർ കോൺട്രാക്ട് സൊസിറ്റിയുടെയും സ്കൂളിൻ്റെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഒരാൾ ആയത് തെറ്റായി പോയെന്നും ജില്ലാ സെക്രട്ടിയേറ്റ് വിലയിരുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് പോയാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്നും തൽക്കാലം ഉടൻ നടപടി വേണ്ടെന്നും യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതയെ തുടർന്ന് നിർത്തി വെച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രം ഏരിയ സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നും ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശം നൽകി.

മാധ്യമങ്ങൾക്ക് വാർത്ത ചോർന്നതിലും പരിശോധന ഉണ്ടാകും. എല്ലാത്തിനും പാർട്ടി മറുപടി പറയുമെന്ന് ആയിരുന്നു ആരോപണ വിധേയനായ പി ആർ വസന്തൻ്റെ മറുപടി.

Story Highlights: CPI(M) district committee member PR Vasanthan accused of financial irregularities in party-controlled school

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

മൈലക്കാട് ദേശീയപാത സംരക്ഷണഭിത്തി തകർന്നുണ്ടായ അപകടം; ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു.
NH collapse

കൊല്ലം മൈലക്കാട് ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര Read more

മൈലക്കാട് ദേശീയപാത: അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി റിയാസ് കേന്ദ്രത്തിന് കത്തയച്ചു
Mylakkad highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. Read more

കൊട്ടിയം മൈലക്കാട് ദേശീയപാതയിൽ റോഡ് ഇടിഞ്ഞു; ഗതാഗത നിയന്ത്രണം
national highway collapse

കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. Read more

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
National Highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി Read more

ദേശീയപാത തകർച്ച; NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ
National Highway collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ എം.പി. Read more

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ, ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു
National Highway Collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു. റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ബസ് Read more

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
national highway collapse

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 Read more

ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
BJP Pathanamthitta

പത്തനംതിട്ടയിൽ ബിജെപിക്ക് തിരിച്ചടി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കൊട്ടയേത്ത് ഹരികുമാർ പാർട്ടിയിൽ നിന്ന് Read more

Leave a Comment