സംസ്ഥാന സ്കൂൾ കായിക മേളയും കലോത്സവവും നവംബർ 4 മുതൽ; 24,000 കായിക താരങ്ങൾ പങ്കെടുക്കും

Anjana

Kerala School Sports Fair

സംസ്ഥാന സ്കൂൾ കായിക മേളയും കലോത്സവവും നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായിക മേള ഒളിംപിക്സ് മാതൃകയിൽ നവംബർ 4 മുതൽ 11 വരെ എറണാകുളത്തെ 17 വേദികളിലായി നടക്കും. 24,000 കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവർറോളിംഗ് ട്രോഫി നൽകുമെന്നും മന്ത്രി പറഞ്ഞു.

തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്നും സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മേള നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തും, സ്കൂൾ ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. പല സ്കൂളുകളും എൻഒസി വാങ്ങിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഡിആഒ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫീസിന്റെ പേരിൽ സ്കൂളുകളിൽ വൻ കൊള്ള നടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. കായിക മേളയ്ക്ക് ‘ഒളിംപിക്സ്’ എന്ന പേര് ഉപയോഗിക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും, സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്നും നിയമപ്രശ്നം ഒഴിവാക്കാൻ ആ പേര് ഉപയോഗിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Kerala State School Sports Fair and Arts Festival to begin from November 4th, featuring 24,000 athletes and special considerations for differently-abled students.

Leave a Comment