കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി ദീപാദാസ് മുന്ഷി പിവി അന്വറുമായി ഇനി ചര്ച്ചയില്ലെന്ന് വ്യക്തമാക്കി. കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പിന്വലിക്കില്ലെന്നും അന്വറിന്റെ ഉപാധികള് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഇനിയൊരു നീക്കുപോക്കും ഇല്ലെന്നും അതൊരു അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില് അന്വറിന്റെ ഡിഎംകെയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ധാരാളം വാര്ത്തകള് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതൃത്വത്തില് നിന്ന് ഭിന്നസ്വരം പുറത്തുവന്നു. കെപിസിസി അധ്യക്ഷന് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യത്യസ്ത നിലപാടുകള് സ്വീകരിച്ചു.
ഇന്ന് രാവിലെ കല്പ്പറ്റ ഡിസിസി ഓഫീസിലെത്തിയ ദീപാദാസ് മുന്ഷി, വൈകിട്ട് ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്വറുമായുള്ള കൂടിക്കാഴ്ചയില് അന്തിമ തീരുമാനമെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല് പിന്നീട് കോണ്ഗ്രസിന് ഇക്കാര്യത്തില് വ്യക്തമായ നിലപാടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സമ്മര്ദങ്ങള്ക്ക് വഴങ്ങി കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പിന്വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Congress rejects PV Anwar’s conditions for Kerala Assembly bypoll support, ending discussions