കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി തേടി എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർത്ഥികൾ പിടിയിൽ

നിവ ലേഖകൻ

students cannabis excise office

തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായ ഒരു സംഭവമാണ് ഉണ്ടായത്. കഞ്ചാവ് വലിക്കാനുള്ള വെപ്രാളത്തിൽ, അവർ എക്സൈസ് ഓഫീസിലേക്ക് കയറിപ്പോയി. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിന്റെ പുറകുവശത്തായിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടിയാണ് വിദ്യാർത്ഥികൾ എത്തിയത്. ‘ചേട്ടാ തീപ്പെട്ടിയുണ്ടോ? ‘ എന്ന ചോദ്യവുമായി അവർ ഓഫീസിലേക്ക് കയറി.

കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പിൻവശത്തു കൂടി കയറിയതിനാൽ ബോർഡും ശ്രദ്ധയിൽപെട്ടില്ല. എക്സൈസ് ഓഫീസ് ആണെന്ന് മനസിലായപ്പോഴേക്കും പിടി വീണു.

വിട്ടോടാ എന്നുപറഞ്ഞ് തിരിഞ്ഞോടിയെങ്കിലും രക്ഷയില്ല, കൂടെയോടിയ ഉദ്യോഗസ്ഥരെ ഈ കഞ്ചാവ് സംഘത്തിന് തോൽപ്പിക്കാനായില്ല. പിന്നീട് നടന്ന തിരച്ചിലിൽ 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷീഷ് ഓയിലും കണ്ടെടുത്തു. അധ്യാപകരോട് ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

 

വിദ്യാർഥികൾക്ക് കൗൺസലിങും നൽകി. ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തമാശ നമുക്ക് അറിയാം, എന്നാൽ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് എക്സൈസ് ഓഫീസിൽ കയറിയാലോ, എങ്ങനെയായിരിക്കും എന്ന് ഈ സംഭവം കാണിച്ചു തരുന്നു.

Story Highlights: Students on school tour mistakenly enter excise office seeking matches for cannabis, leading to their arrest

Related Posts
Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
education bandh

ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ Read more

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ചു; ആളപായമില്ല
bus tire burst

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ചു. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. Read more

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
education bandh

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ Read more

സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
education bandh

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ Read more

  ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
transfer certificate order

മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം Read more

ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
ChatGPT for education

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ Read more

മൂന്നാറിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്
stray dog attack

മൂന്നാറിൽ ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ Read more

Leave a Comment