ബലാത്സംഗക്കേസ്: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Anjana

Siddique anticipatory bail plea

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു. അതിജീവിതയോട് അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ അന്വേഷണപ്രക്രിയ സങ്കീര്‍ണമാണെന്നും തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നുമാണ് പൊലീസിന്റെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ട പഴയ ഫോണുകള്‍ തന്റെ കൈവശമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. അജ്ഞാതരായ ചിലര്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് പൊലീസുകാര്‍ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

Story Highlights: Supreme Court to consider actor Siddique’s anticipatory bail plea in rape case today

Leave a Comment