ചേലക്കര ഉപതെരഞ്ഞെടുപ്പ്: പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ രാജിവെച്ചു

Anjana

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് യു ആർ പ്രദീപ് രാജിവെച്ചു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് രാജി സമർപ്പിച്ചത്. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് ഇമെയിൽ വഴിയാണ് യു ആർ പ്രദീപ് രാജിക്കത്ത് സമർപ്പിച്ചത്.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം സജീവമാണ്. കഴിഞ്ഞ 25 വർഷമായി എൽഡിഎഫിനെ മാത്രം അധികാരത്തിലേറ്റുന്ന ചേലക്കരയിൽ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം മണ്ഡലത്തിൽ ചർച്ചയായ അന്തിമഹാകാളൻകാവ് പൂരം വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വിഷയം ഉയർത്തുന്നുണ്ട്. എംപി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതും എതിർച്ചേരി ആയുധമാക്കുന്നുണ്ട്. എന്നാൽ വെടിക്കെട്ടിന് തടസ്സമായത് കേന്ദ്ര ചട്ടങ്ങൾ ആണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കിയിരുന്നു.

Story Highlights: UR Pradeep resigns as Chairman of Kerala State SC/ST Development Corporation amid Chelakkara by-election campaign

Leave a Comment