പ്രധാനമന്ത്രിയുടെ ബിരുദ കേസ്: കെജ്രിവാളിന് തിരിച്ചടി, സുപ്രീംകോടതി ഹര്ജി തള്ളി

നിവ ലേഖകൻ

Kejriwal PM Modi degree case

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള് നടത്തിയ പരാമര്ശത്തില് ഗുജറാത്ത് സര്വകലാശാല നല്കിയ മാനനഷ്ടക്കേസിനെതിരെ കെജ്രിവാള് നല്കിയ ഹര്ജി സുപ്രീംകോടതി തള്ളി. കേസ് നടപടികള് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യത്തില് സുപ്രീംകോടതി വിസമ്മതം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ് വി എന് ഭാട്ടിയും ഉള്പ്പെടുന്ന ബെഞ്ചാണ് കെജ്രിവാളിന്റെ ഹര്ജി തള്ളിയത്. വാര്ത്താ സമ്മേളനത്തില് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കെജ്രിവാള് ചോദ്യം ചെയ്യുകയായിരുന്നു.

ഗുജറാത്ത് സര്വകലാശാലയില് നിന്നുള്ള ബിരുദത്തിന്റെ സാധുതയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു. ഈ പരാമര്ശങ്ങള് അപകീര്ത്തികരവും തങ്ങളുടെ പ്രശസ്തിയെ ബാധിക്കുന്നതുമായി ഗുജറാത്ത് സര്വകലാശാല പരിഗണിച്ചു.

ഇതേ തുടര്ന്നാണ് സര്വകലാശാലയുടെ രജിസ്ട്രാര് പീയുഷ് പട്ടേല് കെജ്രിവാളിനും ആംആദ്മി പാര്ട്ടി നേതാവ് സഞ്ജയ് സിങ്ങിനുമെതിരെ കേസ് ഫയല് ചെയ്തത്. നേരത്തെ കേസില് വിചാരണ കോടതിയുടെ സമന്സിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

  ലോകം ചുറ്റിയ മലയാളി വനിതകളെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇതിനെ തുടര്ന്നാണ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചത്. സമാനമായ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച ആം ആദ്മി നേതാവ് സഞ്ജയ് സിങിന്റെ കാര്യത്തില് കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി കെജ്രിവാളിന്റെ ഹര്ജിയും തള്ളിയത്.

Story Highlights: Supreme Court dismisses Arvind Kejriwal’s plea in PM Modi Gujarat University degree case

Related Posts
മോഹൻ ഭാഗവതിൻ്റെ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Mohan Bhagwat speech

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. രാഷ്ട്ര Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ആർഎസ്എസ് ശതാബ്ദി: പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി
RSS 100th anniversary

ഡൽഹിയിൽ നടന്ന ആർഎസ്എസ്സിന്റെ 100-ാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ്സിന്റെ Read more

  പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യാതിഥി
RSS centenary celebrations

ഡൽഹിയിൽ നടക്കുന്ന ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയാകും. Read more

മോദിയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ
Asia Cup Controversy

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. Read more

ലോകം ചുറ്റിയ മലയാളി വനിതകളെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി
Mann Ki Baat

ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം Read more

ഒഡീഷയിൽ 60,000 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Odisha development projects

ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. Read more

  മോഹൻ ഭാഗവതിൻ്റെ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് സുപ്രീം കോടതിയിൽ തിരിച്ചടി
money laundering case

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി ചുമത്തിയ കേസ് Read more

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
Delhi riots case

ഡൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെ നാല് Read more

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
Jacqueline Fernandez case

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെതിരായ Read more

Leave a Comment