ഡ്രാക്കുള രചയിതാവിന്റെ നഷ്ടപ്പെട്ട കഥ 134 വർഷങ്ങൾക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുന്നു

Anjana

Bram Stoker lost story

ഹൊറര്‍ സാഹിത്യത്തിലെ അതുല്യ സൃഷ്ടിയായ ഡ്രാക്കുളയുടെ രചയിതാവ് ബ്രാം സ്റ്റോക്കറിന്റെ മറ്റൊരു പ്രേതകഥ 134 വര്‍ഷങ്ങള്‍ക്ക് ശേഷം വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബെറ്റ് ഹില്‍’ എന്ന പേരിലുള്ള ഈ ചെറുകഥ അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്നാണ് കണ്ടെത്തിയത്. ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനുമായ ബ്രയാന്‍ ക്ലിയറിയാണ് ഈ അപൂര്‍വ്വ കണ്ടെത്തലിന് പിന്നില്‍.

1890-ല്‍ ഡെയിലി മെയില്‍ പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ‘ഗിബെറ്റ് ഹില്‍’ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരു നാവികനെ മൂന്നുപേര്‍ ചേര്‍ന്ന് കൊന്ന് കഴുമരത്തില്‍ കെട്ടിത്തൂക്കിയ കഥയാണ് ഇതില്‍ പറയുന്നത്. ഡ്രാക്കുളയിലേക്കുള്ള കഥാകാരന്റെ സുപ്രധാന ചവിട്ടുപടിയായി ഈ കൃതിയെ ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന്‍ പോള്‍ മുറേ വിലയിരുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബ്രാം സ്റ്റോക്കറിന്റെ സ്വദേശമായ ഡബ്ലിനില്‍ ജനിച്ചുവളര്‍ന്ന ബ്രയാന്‍ ക്ലിയറി കുട്ടിക്കാലം മുതലേ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില്‍ ആകൃഷ്ടനായിരുന്നു. 2021-ല്‍ കേള്‍വിശക്തി നഷ്ടപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്‍ലണ്ട്‌സ് നാഷണല്‍ ലൈബ്രറിയില്‍ ഗവേഷണം നടത്തുമ്പോഴാണ് ഈ അപൂര്‍വ്വ കഥ ക്ലിയറി കണ്ടെത്തിയത്. ഒക്ടോബര്‍ 28-ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്യുന്ന പുസ്തകത്തില്‍ ‘ഗിബെറ്റ് ഹില്‍’ പുനഃപ്രസിദ്ധീകരിക്കും.

Story Highlights: Dracula author Bram Stoker’s lost horror story ‘Gibet Hill’ discovered after 134 years

Leave a Comment