ഓർമ സാഹിത്യോത്സവം 2025 ദുബായിൽ സമാപിച്ചു

Anjana

Orma Literary Festival

ദുബായിൽ നടന്ന ഓർമ സാഹിത്യോത്സവം 2025, സാഹിത്യ-സാംസ്കാരിക മേഖലകളിലെ വൈവിധ്യമാർന്ന ചർച്ചകൾക്ക് വേദിയായി. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി 20 ലേറെ വിഷയങ്ങൾ മൂന്ന് വ്യത്യസ്ത വേദികളിലായി ചർച്ച ചെയ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎഇയിലെ വിവിധ സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 90 ഓളം പ്രതിനിധികളും 1000 ത്തോളം സദസ്യരും പങ്കെടുത്തു. സുനിൽ പി ഇളയിടം, ബെന്യാമിൻ, എം വി നികേഷ് കുമാർ, ജിൻഷ ഗംഗ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. കുട്ടികൾക്കായി പ്രത്യേകം സംഘടിപ്പിച്ച വേദിയിൽ കവിതാലാപനം, ചിത്രരചന തുടങ്ങിയ പരിപാടികളിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ഓർമ- ദുബായ്’ യുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരങ്ങൾ ജേതാക്കൾക്ക് പ്രേംകുമാർ സമ്മാനിച്ചു.

  ദുബായിൽ വാടക കൂട്ടുന്നതിന് മുമ്പ് 90 ദിവസത്തെ നോട്ടീസ് നിർബന്ധം

പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഓ വി മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജിത അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി അധ്യക്ഷതയും വഹിച്ചു. ജോയിന്റ് ട്രഷറർ ധനേഷ് നന്ദി പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പ്രവേശനം സൗജന്യമായിരുന്നു. രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് നൽകി. ദുബായ് ഫോക്ലോർ അക്കാദമി ഹാളിലാണ് പരിപാടി നടന്നത്.

Story Highlights: Orma Literary Festival 2025 concluded in Dubai, featuring discussions on various literary and cultural topics.

Related Posts
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബി നിർബന്ധം
Dubai schools Arabic

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് അറബി ഭാഷാ പഠനം നിർബന്ധമാക്കി. Read more

ദുബായിൽ വാടക കൂട്ടുന്നതിന് മുമ്പ് 90 ദിവസത്തെ നോട്ടീസ് നിർബന്ധം
Dubai Rent

ദുബായിൽ വാടക കൂട്ടുന്നതിന് മുമ്പ് കെട്ടിട ഉടമകൾ വാടകക്കാർക്ക് 90 ദിവസത്തെ നോട്ടീസ് Read more

  ദുബായിൽ ഓർമ സാഹിത്യോത്സവം ശനിയാഴ്ച ആരംഭിക്കും
ദുബായിൽ ഓർമ സാഹിത്യോത്സവം ശനിയാഴ്ച ആരംഭിക്കും
Orma Literary Festival

ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ ഓർമ സാഹിത്യോത്സവം നടക്കും. വിവിധ വിഷയങ്ങളിൽ Read more

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് പുറത്തിറക്കിയ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ്
World Government Summit

12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയുടെ പ്രചരണത്തിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി Read more

ഏരീസ് ഇന്റർനാഷണൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് വ്യവസായ വിദഗ്ധരെ ആദരിച്ചു
Honorary Doctorates

ദുബായിൽ നടന്ന ചടങ്ങിൽ ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ Read more

ദുബായ് ഔദ്യോഗിക ചിഹ്നങ്ങളുടെ ഉപയോഗം കർശന നിയന്ത്രണത്തിൽ
Dubai Emblems Law

ദുബായ് എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നങ്ങളുടെ ഉപയോഗം കർശനമാക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു. വാണിജ്യാവശ്യങ്ങൾക്ക് Read more

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന് സഹകരണ കരാര്‍
Dubai Environmental Sustainability

യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിൽ ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയും ജി.ഡി.ആർ.എഫ്.എയും Read more

  ചാലക്കുടി ബാങ്ക് കവർച്ച: മാനേജർ ചെറുത്തുനിന്നിരുന്നെങ്കിൽ പിന്മാറുമായിരുന്നുവെന്ന് പ്രതി
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025: ദുബായിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ICC Champions Trophy 2025

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടക്കും. പാകിസ്ഥാനിൽ Read more

ഷെയ്ഖ് ഹംദാൻ: ദുബായുടെ ചരിത്രം താമസക്കാരുടെ വാക്കുകളിൽ
Erth Dubai

ദുബായുടെ ചരിത്രം രേഖപ്പെടുത്താൻ കിരീടാവകാശി ഷെയ്ഖ് ഹംദാൻ പുതിയൊരു പദ്ധതി ആരംഭിച്ചു. 'എർത്ത് Read more

ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം സുഗമമാക്കാൻ മൂന്ന് പദ്ധതികൾ പൂർത്തിയായി
Sheikh Zayed Road

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് Read more

Leave a Comment