അബ്ദുൽ റഹീമിന്റെ മോചനം: കുടുംബം ആശങ്കയിൽ, നടപടി വൈകുന്നു

Anjana

Abdul Rahim Saudi Arabia release delay

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ നടപടി വൈകുന്നതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. മോചന ദ്രവ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും റഹീമിന്റെ മോചനം സാധ്യമായിട്ടില്ല. കേന്ദ്രസർക്കാരും എംബസിയും ഇടപെടണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും എം കെ രാഘവൻ എംപിയും ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

റഹീമിന്റെ സഹോദരൻ നസീറും മാതാവ് ഫാത്തിമയും പറഞ്ഞത്, മോചന ദ്രവ്യം നൽകിയ ശേഷം ജയിലിൽ ഇടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നാണ്. വധശിക്ഷ ഒഴിവാക്കിയിട്ട് മാസങ്ങളായെന്നും നടപടി വേഗത്തിൽ പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

Story Highlights: Abdul Rahim’s family expresses concern over delay in release despite paying blood money

Leave a Comment