യൂട്യൂബറുടെ പ്രവൃത്തിക്കെതിരെ ആരോഗ്യവകുപ്പ്; ഇര്‍ഫാനെതിരെ പരാതി

Anjana

YouTuber Irfan umbilical cord controversy

തമിഴ്‌നാട് ആരോഗ്യവകുപ്പ് പ്രമുഖ യൂട്യൂബറായ ഇര്‍ഫാനെതിരെ പരാതി നല്‍കി. ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ചതിനാണ് നടപടി. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

കഴിഞ്ഞ ജൂലൈയില്‍ ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ഇര്‍ഫാന്റെ ഭാര്യയുടെ പ്രസവം. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി 16 മിനിറ്റ് നീണ്ട വീഡിയോ ചിത്രീകരിച്ചു. രണ്ട് ദിവസം മുന്‍പ് 45 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള തന്റെ യൂട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോക്ടര്‍മാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നതാണ് ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്‌നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിക്കെതിരെ ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്‌മെന്റ് ആക്ട് പ്രകാരം ലൈസന്‍സ് റദ്ദാക്കുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി വെളിപ്പെടുത്തിയതിന് ഇര്‍ഫാനെതിരെ കേസെടുത്തിരുന്നു.

Story Highlights: Tamil Nadu health department files complaint against YouTuber Irfan for cutting baby’s umbilical cord in operation theater

Leave a Comment