റെമോ ഡിസൂസയും ഭാര്യയും 11.96 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി

Anjana

Remo D'Souza fraud case

നൃത്തസംവിധായകനായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലെ ഡിസൂസയും മറ്റ് അഞ്ചുപേരും ചേര്‍ന്ന് 11.96 കോടി രൂപയുടെ വഞ്ചന നടത്തിയതായി നൃത്ത സംഘത്തിന്റെ പരാതി. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ താനെ പൊലീസ് കേസെടുത്തിട്ടുണ്ട്. 26-കാരനായ ഡാന്‍സറാണ് കേസിനാസ്പദമായ പരാതി നൽകിയത്.

പരാതിക്കാരനും സംഘവും 2018 മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവിൽ വഞ്ചിക്കപ്പെട്ടതായാണ് എഫ്ഐആറിലുള്ളത്. പരാതിക്കാരായ സംഘം ഒരു ടെലിവിഷന്‍ ഷോയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ അവർ തന്നെ വിജയികളാകുകയും ചെയ്തു. എന്നാൽ റെമോ ഡിസൂസയും ഭാര്യ ലിസെല്ലെയുമടങ്ങുന്ന സംഘം പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് പരാതിയിൽപറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓം പ്രകാശ് ശങ്കര്‍ ചൗഹാന്‍, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷന്‍ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് എന്നിവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍. ഈ സംഭവത്തിൽ നൃത്തസംവിധായകനും ഭാര്യയും ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വ്യാജരേഖ നിർമ്മാണവും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read; കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകി; യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം ദില്ലിയിൽ

Also Read; വിവാഹിതനായ കാമുകനോട് തന്നെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി; ആന്ധ്രാപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു

Story Highlights: Remo D’Souza and wife accused of Rs 11.96 crore fraud by dance group

Leave a Comment