വിജയിയുടെ പാർട്ടി കൊടിയിലെ ആന ചിഹ്നം: ബിഎസ്പി വക്കീൽ നോട്ടീസ് അയച്ചു

Anjana

Vijay TVK party flag elephant symbol

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണമെന്നാവശ്യപ്പെട്ട് ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്പി) വക്കീൽ നോട്ടീസ് അയച്ചു. ബിഎസ്‌പിയുടെ തമിഴ്നാട് ഘടകമാണ് നോട്ടീസ് അയച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ കൊടിയിൽ മാറ്റം വരുത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബർ 22-ന് ടിവികെയുടെ കൊടി പുറത്തിറക്കിയപ്പോൾ തന്നെ ബിഎസ്പി കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയിൽ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയെ ടിവികെ പതാകയിൽ ഉപയോഗിക്കാൻ ആകില്ലെന്നാണ് പാർട്ടിയുടെ വാദം. കൊടിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്‌പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കൊടിയുടെ കാര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തിൽ 27-ന് നടക്കുന്ന ആദ്യ സമ്മേളനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകും ടിവികെയുടെ ശ്രമം. എന്നാൽ ടിവികെയിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ബിഎസ്‌പിയുടെ വക്കീൽ നോട്ടീസിന് പിന്നാലെ, പാർട്ടി കൊടിയിലെ ആനയുടെ ചിഹ്നം സംബന്ധിച്ച വിവാദം കൂടുതൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: BSP sends legal notice to Vijay’s TVK party over elephant symbol on flag

Leave a Comment