ഉപതെരഞ്ഞെടുപ്പ് പോര് മുറുകി; മൂന്ന് മണ്ഡലങ്ങളിലും ശക്തമായ മത്സരം

നിവ ലേഖകൻ

Kerala by-election

മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോര് മുറുകിയിരിക്കുകയാണ്. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മെട്രോമാൻ ഇ ശ്രീധരനെ വീട്ടിൽ സന്ദർശിച്ച് പ്രചാരണം തുടങ്ങും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകീട്ട് റോഡ് ഷോയും നടക്കും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ കോട്ടമൈതാനത്ത് നിന്ന് പ്രചാരണം ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ട് പ്രചാരണം തുടങ്ങും.

വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ രംഗത്തിറക്കിയതോടെ മത്സര ചിത്രം വ്യക്തമായി. കൂടുതൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെത്തന്നെ പ്രചാരണം തുടങ്ങിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥിക്കായി പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും. ചേലക്കരയിൽ എൻഡിഎ സ്ഥാനാർഥി കൂടി രംഗത്ത് എത്തിയതോടെ ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ഇന്ന് ബിജെപി വമ്പൻ റോഡ്ഷോ നടത്തും.

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി

നാലു സ്ഥാനാർഥികളും ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും. മുഖ്യമന്ത്രി പിണറായി വിജയൻ 25ന് എൽഡിഎഫ് സ്ഥാനാർത്ഥിക്കായി മണ്ഡലത്തിലെത്തും. യുഡിഎഫിന്റെ റോഡ് ഷോ നാളെ നടക്കും.

Story Highlights: Political parties intensify by-election campaigns in Palakkad, Wayanad, and Chelakkara constituencies

Related Posts
വയനാട്ടിൽ കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
Wayanad electrocution death

വയനാട് വാഴവറ്റയിൽ കോഴിഫാമിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. മൃഗങ്ങളെ തടയാൻ സ്ഥാപിച്ച Read more

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പി.ജെ. കുര്യൻ; വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം
Youth Congress criticism

യൂത്ത് കോൺഗ്രസിനെതിരെ പി.ജെ. കുര്യൻ വീണ്ടും വിമർശനവുമായി രംഗത്ത്. വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ Read more

മുഖ്യമന്ത്രി ഏകാധിപതി; വകുപ്പുകൾക്ക് ശോഭയില്ല; സർക്കാരിനെതിരെ സിപിഐ സമ്മേളനത്തിൽ വിമർശനം
CPI Ernakulam conference

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി Read more

  ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ല; മന്ത്രി കെ രാജൻ
വയനാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ഫണ്ട് പിരിവിൽ തർക്കം; രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനം.
Youth Congress Dispute

വയനാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. സംസ്ഥാന പ്രസിഡന്റ് Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

വെള്ളാപ്പള്ളി നടേശനെതിരെ കെ.ടി. ജലീൽ; മുസ്ലീങ്ങൾ ആനുകൂല്യം നേടുന്നത് തെറ്റിദ്ധാരണ
Vellappally Natesan controversy

വെള്ളാപ്പള്ളി നടേശനെതിരെ വിവാദ പരാമർശത്തിൽ കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. സംഘപരിവാർ കാലങ്ങളായി Read more

വിഎസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി പിണറായി വിജയന്
V.S. Achuthanandan demise

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസ് കേരളത്തിലെ Read more

  വെള്ളാപ്പള്ളിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; സമുദായ നേതാക്കൾ പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്ന് വി.ഡി. സതീശൻ
വി.എസിനു ശേഷം ഒരു കമ്മ്യൂണിസ്റ്റുണ്ടോ? വിമർശകർക്ക് മറുപടിയുമായി ജോയ് മാത്യു
last communist

വി.എസ്. അച്യുതാനന്ദനെ 'അവസാനത്തെ കമ്മ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിച്ചതിനെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് ജോയ് മാത്യു. Read more

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ Read more

വിഎസ് എന്നാൽ വലിയ സഖാവ്; ഓർമകൾ പങ്കുവെച്ച് ബെന്യാമിൻ
VS Achuthanandan Remembered

വി.എസ്. അച്യുതാനന്ദൻ ഒരു വലിയ സഖാവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും Read more

Leave a Comment