കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതായി റിപ്പോർട്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണ് കളക്ടർ 20 മിനിറ്റിലേറെ സംസാരിച്ചത്. ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി കണ്ണൂരിലെത്തിയിരുന്നു.
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. കളക്ടറേറ്റിലെത്തിയാണ് എ. ഗീത അന്വേഷണം നടത്തുന്നത്.
അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകുമെന്ന് എ ഗീത ഐ എ എസ് അറിയിച്ചു. എട്ടുമണിക്കൂറിലധികം രേഖകൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. നിലവിൽ ആറ് കാര്യങ്ങളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ, NOC നൽകാൻ വൈകിയോ എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അന്വേഷണ വിധേയമാകുന്നത്.
Story Highlights: Kannur Collector Arun K Vijayan meets CM Pinarayi Vijayan amid controversy surrounding ADM Naveen Babu’s death