അദാനിയിൽ നിന്ന് 100 കോടി സ്വീകരിച്ച് തെലങ്കാന കോൺഗ്രസ്; വിമർശനവുമായി പ്രതിപക്ഷം

നിവ ലേഖകൻ

Telangana Congress Adani donation

തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന് അദാനി കമ്പനി 100 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി. സംസ്ഥാനത്ത് സ്കിൽസ് സർവകലാശാല സ്ഥാപിക്കുന്നതിനും യുവാക്കളെ വ്യാവസായിക ജോലികളിൽ കാര്യശേഷിയുള്ളവരാക്കുന്നതിനുമാണ് ഈ സഹായം. ഹൈദരാബാദിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ വച്ച് ഗൗതം അദാനി നേരിട്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് തുക കൈമാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹായം ലഭിച്ച വിവരം പിന്നീട് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വെളിപ്പെടുത്തി. സംസ്ഥാനത്തെ ഇനിയും സഹായിക്കുമെന്ന് അദാനി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ കണ്ണിലെ കരടായ ഗൗതം അദാനിയിൽ നിന്ന് സംഭാവന സ്വീകരിച്ച കോൺഗ്രസിൻ്റെ നിലപാട് ഇരട്ടത്താപ്പെന്ന് ബി.

ജെ. പിയും ബിആർഎസും വിമർശിച്ചു. അദാനിക്കെതിരെ ദിവസവും വിമർശനം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അദാനിയിൽ നിന്ന് പണം സ്വീകരിച്ചതിൽ ബി.

  ജി. സുധാകരനെ അവഗണിക്കുന്നെന്ന തോന്നലുണ്ട്; പാര്ട്ടി അച്ചടക്കം പാലിക്കണം: എ.കെ. ബാലന്

ജെ. പിയാണ് രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. ചവിട്ടി പോലെയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ രാഹുൽ ഗാന്ധിയെ പരിഗണിക്കുന്നതെന്ന് അമിത് മാളവ്യ പരിഹസിച്ചു.

രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മൊദാനി എന്ന് കുറ്റപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് രേവ്ദാനിയാണ് നടക്കുന്നതെന്നായിരുന്നു ബിആർഎസ് നേതാക്കളും വിമർശനം. കോൺഗ്രസിൻ്റെ ഈ നിലപാട് രാജ്യത്തുടനീളം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Story Highlights: Adani Group donates Rs 100 crore to Telangana Congress government for skills university, sparking criticism of double standards

Related Posts
സിപിഐ വിട്ട് മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം
Meenankal Kumar Congress

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. ഇന്ന് 11 Read more

പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
CPIM leaders attack

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. Read more

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

കലുങ്ക് സംവാദം: ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
Kalungu Samvadam

തൃശൂർ വരന്തരപ്പിള്ളിയിൽ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി Read more

പുനഃസംഘടനയിൽ വ്യക്തിപരമായ പരാതികളോട് പ്രതികരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്
Congress Reorganization

പുനഃസംഘടനയുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാതികളോട് പ്രതികരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സാധ്യമായത്രയും Read more

  കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം കനക്കുന്നു; കോൺഗ്രസ്സിൽ കലാപം തുടരുന്നു
KPCC reorganization

കെപിസിസി ഭാരവാഹി നിർണയത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. അസംതൃപ്തരായ നേതാക്കൾ പരസ്യമായി രംഗത്ത് Read more

കെപിസിസി വൈസ് പ്രസിഡന്റായതിന് പിന്നാലെ നന്ദി അറിയിച്ച് രമ്യ ഹരിദാസ്
KPCC Vice President

കെപിസിസി വൈസ് പ്രസിഡന്റായി നിയമിതയായ ശേഷം രമ്യ ഹരിദാസ് തൻ്റെ പ്രതികരണവും നന്ദിയും Read more

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു; വി.ഡി. സതീശനെതിരെ ആരോപണം
Youth Congress CPIM Join

യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽ രാജ് സിപിഐഎമ്മിൽ ചേർന്നു. വി.ഡി. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കോൺഗ്രസ്
Transgender candidate

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ Read more

Leave a Comment