കേന്ദ്ര റെയിൽവേ മന്ത്രാലയം അങ്കമാലി-എരുമേലി ശബരി പാതയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സഹകരണമില്ലായ്മയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചെലവ് പങ്കിടുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സംസ്ഥാനം മൗനം പാലിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ 3726 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ സഹമന്ത്രി രവനീത് ബിട്ടുവിൻ ഈ വിവരങ്ങൾ നൽകി. നിർദ്ദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതയ്ക്കായി സർവ്വേ നടക്കുന്നുണ്ടെന്നും 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
1997-98ൽ അംഗീകാരം നേടിയ അങ്കമാലി-എരുമേലി ശബരി പാത ലക്ഷക്കണക്കിന് ജനങ്ങൾക്കും നിരവധി പ്രദേശങ്ങൾക്കും സൗകര്യപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 70 ശതമാനം ശബരിമല തീർഥാടകരും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അങ്കമാലി-എരുമേലി പാത പൂർത്തിയാകുന്നതോടെ 145 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പയിൽ എത്താനാകും. നിലവിൽ കോട്ടയം-ചെങ്ങന്നൂർ-പമ്പ വഴി 201 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നു.
Story Highlights: Central government expresses concern over Kerala’s lack of cooperation in Angamaly-Erumeli Sabari rail project