ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ പ്രഭാകർ രാഘവൻ

Anjana

Prabhakar Raghavan Google Chief Technologist

സിലിക്കൺ വാലിയിലെ ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്നതിന്റെ തെളിവായി ഗൂഗിളിൽ നിന്നും പുതിയൊരു നിയമന വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. കമ്പനിയിൽ ദീർഘകാലമായി സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ (64) യാണ് ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചിരിക്കുന്നത്. ഈ മാറ്റം സംബന്ധിച്ച് ഇന്ത്യൻ വംശജനായ ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു. പുതിയ റോളിൽ പ്രഭാകർ തന്നോടൊപ്പമുണ്ടാകുമെന്ന് സുന്ദർ പിച്ചൈ തന്റെ ബ്ലോഗിൽ കുറിച്ചു.

2021-ലാണ് ഇന്ത്യക്കാരനായ പ്രഭാകർ രാഘവൻ യാഹൂവിൽ നിന്ന് ഗൂഗിളിലേക്ക് എത്തുന്നത്. ഗൂഗിൾ ആപ്സ്, ഗൂഗിൾ ക്ലൗഡ്, മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്, യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടം വഹിച്ച അദ്ദേഹം പിന്നീട് ജിമെയിൽ ടീമിനും നേതൃത്വം നൽകി. 2018-ൽ ഗൂഗ്ൾ സെർച്ചിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റ പ്രഭാകർ, മുൻകാലത്തെ എഐ പ്രോഡക്റ്റുകളായ സ്മാർട്ട് റി​പ്ലെ, സ്മാർട്ട് കംപോസ് എന്നിവയ്ക്കും നേതൃത്വം നൽകിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രഭാകർ രാഘവന്റെ കീഴിൽ പ്രവർത്തിച്ച പരിചയമുള്ള നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നിക്ക് നയിക്കും. എഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗിൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് ഈ നേതൃതലത്തിലെ മാറ്റം വരുന്നത്. മൈ​​ക്രോസോഫ്റ്റ്, ഓപൺ എ.ഐ, സ്റ്റാർട്ടപ്പുകളായ പെർപ്ലെക്സിറ്റി എന്നിവയിൽ നിന്നും ഗൂഗിൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമനം.

Story Highlights: Google appoints Indian-origin Prabhakar Raghavan as Chief Technologist, signaling continued Indian leadership in Silicon Valley.

Leave a Comment