സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവ് രേഖപ്പെടുത്തി, വില 58240 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 7280 രൂപയാണ് ഇന്നത്തെ വിപണി വില. ഈ ആഴ്ച മാത്രം ഒരു പവന് കൂടിയത് 1280 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.
അന്താരാഷ്ട്ര തലത്തിലും സ്വർണവില അതിവേഗം കുതിക്കുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് ഇന്ത്യൻ വിപണിയിലും സ്വർണം പിടിവിട്ട് കുതിക്കുന്നത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.
അമേരിക്കൻ ഫെഡറൽ റിസർവ് നവംബറിൽ പലിശ വീണ്ടും കുറയ്ക്കും എന്ന പ്രതീക്ഷ, യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയെല്ലാം രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ വിപണിയിലും വില കുതിച്ചത്.
Story Highlights: Gold prices in Kerala hit a record high of 58,240 rupees per sovereign, reflecting global market trends and economic factors.