വ്യാജ വിവരം നൽകി കമ്പനിയിൽ കയറിയ ഉത്തര കൊറിയൻ; പിരിച്ചുവിട്ടപ്പോൾ ഭീഷണിപ്പെടുത്തി

Anjana

North Korean IT professional blackmail

ഉത്തര കൊറിയൻ സ്വദേശിയായ ഒരു ഐടി പ്രഫഷണൽ വ്യാജ വിവരങ്ങൾ നൽകി ഒരു കമ്പനിയിൽ ജോലിക്ക് കയറിയ സംഭവം പുറത്തുവന്നിരിക്കുകയാണ്. സൈബർ സുരക്ഷാ സ്ഥാപനമായ സെക്യൂർ വർക്ക്സാണ് ഈ വിവരം പുറത്തുവിട്ടത്. വർദ്ധിച്ചുവരുന്ന ഉത്തരകൊറിയൻ സൈബർ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്.

കരാറടിസ്ഥാനത്തിൽ കമ്പനിയിൽ ജോലിക്ക് ചേർന്ന യുവാവ് ഇന്റേണൽ ആക്സസ് ലഭിച്ചതോടെ കമ്പനി വിവരങ്ങളെല്ലാം രഹസ്യമായി ഡൗൺലോഡ് ചെയ്തെടുത്തു. നാലു മാസത്തിന് ശേഷം ഇയാളുടെ ജോലി തൃപ്തികരമല്ലെന്ന് കണ്ട കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ അതിനു ശേഷം ഇയാൾ ആറ് അക്ക തുക നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയച്ചു. മോഷ്ടിച്ച ചില വിവരങ്ങളും മെയിലിനൊപ്പം ചേർത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ കമ്പനി വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ വിൽക്കുകയോ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. 2022 മുതൽ ഇത്തരത്തിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയക്കാരായ സൈബർ കുറ്റവാളികൾ സ്ഥിരമായി ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ യുഎസും ദക്ഷിണ കൊറിയയും ഉത്തരകൊറിയക്കെതിരെ നേരത്തേ രംഗത്തു വന്നിട്ടുണ്ട്.

Story Highlights: North Korean IT professional infiltrates company with false information, steals data, and blackmails after dismissal

Leave a Comment