പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഐഎം പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്ലാ അർത്ഥത്തിലും തുടങ്ങാമെന്ന് തോന്നുന്നുവെന്ന് സരിൻ പറഞ്ഞു. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താനെന്നും, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കാതെ പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറ്റപ്പെടേണ്ടതാണെന്നുമുള്ള ബോധ്യത്തിലാണ് താനിവിടെ എത്തിനിൽക്കുന്നതെന്ന് സരിൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ ശബ്ദം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും കേരളത്തിലെ ജനങ്ങളുടെയും ശബ്ദമാണെന്ന് സരിൻ പറഞ്ഞു. ബിജെപിയെ ഈ മണ്ഡലത്തിൽ വിജയിപ്പിക്കാമെന്ന് ആരെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ സിപിഐഎമ്മും ഇടതുപക്ഷവും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സരിൻ പറഞ്ഞു. ഇതോടെ സിപിഐഎമ്മിലേക്കുള്ള സരിന്റെ പ്രവേശനം ഔപചാരികമായി.
Story Highlights: CPIM welcomes P Sarin with red shawl at Palakkad district committee office