നവ നാസ്തികരുടെ സംഘടനയായ എസന്‍സ് ഗ്ലോബലിന്റെ നേതാവ് ആരിഫ് ഹുസൈനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഗൂഗിൾ, മെറ്റ എന്നിവരെയും ഹരജിയിൽ കക്ഷിചേർത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ഹരജിക്കാരനോട് വിശദീകരണം ചോദിച്ചിരുന്നു.
കേസെടുത്തതിന് പിന്നാലെ പരാതിയിൽ ഉന്നയിക്കും വിധമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബർ നാലിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
Story Highlights: Kerala police registered case against Essence Global leader Arif Hussain for allegedly hurting religious sentiments through social media posts